കരാർ കാലാവധി കഴിഞ്ഞിട്ടും നിർമാണം പൂർത്തിയായില്ല: തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ എന്ന സ്വപ്നം നീളുന്നു

കരാർ കാലാവധി കഴിഞ്ഞിട്ടും നിർമാണം പൂർത്തിയായില്ല: തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ എന്ന സ്വപ്നം നീളുന്നു
കരാർ കാലാവധി കഴിഞ്ഞിട്ടും നിർമാണം പൂർത്തിയായില്ല: തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ എന്ന സ്വപ്നം നീളുന്നു
Share  
എഴുത്ത്

News desk

2026 Aug 26, 06:38 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവമ്പാടി: മലയോര നിവാസികളുടെ ചിരകാലാഭിലാഷമായ തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ, കരാർ കാലാവധി കഴിഞ്ഞ് ഒൻപതുമാസം പിന്നിട്ടിട്ടും യാഥാർഥ്യമായില്ല. അങ്ങാടിയിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള കുറ്റിയാടാണ് പുതിയ സബ് ഡിപ്പോയും ബസ് സ്റ്റേഷനും നിർമിക്കുന്നത്. ബഹുനില കെട്ടിട നിർമാണം കഴിഞ്ഞ വർഷം പൂർത്തിയായെങ്കിലും, ഫണ്ടിന്റെ അഭാവം കാരണം റോഡും സ്റ്റാൻഡും ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികൾ നിലച്ച മട്ടിലാണ്. സബ് ഡിപ്പോയിലേക്കുള്ള പഴയ റോഡ് തകർന്നു കിടക്കുകയാണെന്ന് മാത്രമല്ല, 700 മീറ്ററോളം വരുന്ന പുതിയ മൺപാത കാടുമൂടിയ അവസ്ഥയിലുമാണ്. നിലവിൽ തിരുവമ്പാടി പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ് സെന്റർ, ഗാരേജ്, സ്റ്റേഷൻ ഓഫീസ് എന്നിവ പുതിയ ഡിപ്പോ തുറക്കുന്നതോടെ കുറ്റിയാടിലേക്ക് മാറ്റപ്പെടും.


​2018 സെപ്റ്റംബർ 21-ന് അന്നത്തെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് സബ് ഡിപ്പോയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. മുൻ പഞ്ചായത്ത് ഭരണ സമിതി 45 ലക്ഷം രൂപയ്ക്ക് വാങ്ങിയ 1.75 ഏക്കർ സ്ഥലം 2021 നവംബറിലാണ് കെ.എസ്.ആർ.ടി.സി.ക്ക് കൈമാറിയത്. 15 വർഷമായി പ്രളയഭീഷണിയുള്ള താത്കാലിക ഗാരേജിലാണ് ബസുകൾ നിർത്തിയിടുന്നത്. വെള്ളക്കെട്ടുണ്ടാകുമ്പോൾ സമീപത്തെ ചർച്ച് വളപ്പിലേക്ക് ബസുകൾ മാറ്റേണ്ട സ്ഥിതിയാണ്. തുടർന്ന് 2024 മേയിലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി 2.79 കോടി രൂപ വകയിരുത്തി ഒന്നര വർഷത്തെ കാലാവധിയിൽ നിർമാണം ആരംഭിച്ചത്.


​കക്കാടംപൊയിൽ, നായാടംപൊയിൽ, നിലമ്പൂർ, പൂവാറൻതോട്, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, മറിപ്പുഴ തുടങ്ങിയ പൂർണ്ണമായും കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്ന പ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പുതിയ ഡിപ്പോ വലിയ പരിഹാരമാകും. സ്വകാര്യ ബസുകളില്ലാത്ത ഈ റൂട്ടുകളിൽ പലയിടത്തേക്കും മണിക്കൂറുകൾ ഇടവിട്ടാണ് നിലവിൽ സർവീസുകളുള്ളത്. കൂടാതെ തെക്കൻ ജില്ലകളിലേക്ക് യാത്ര ചെയ്യുന്ന കുടിയേറ്റ മേഖലയിലെ ആളുകൾക്ക് ആവശ്യത്തിന് ദീർഘദൂര ബസുകളില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പുതിയ സബ് ഡിപ്പോ പ്രവർത്തനസജ്ജമാകുന്നതോടെ കൂടുതൽ ദീർഘദൂര-ഹ്രസ്വദൂര ബസുകൾ അനുവദിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu