കൊച്ചി: ഉറ്റവരാരുമില്ലാത്ത വീട്ടുജോലിക്കാരിക്ക് സ്വന്തം വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമ്മങ്ങൾ നടത്തി മാതൃകയായി ഓർത്തഡോക്സ് സഭ വൈദികൻ. എറണാകുളം ചോറ്റാനിക്കര ഓണശ്ശേരിൽ ഫാ. ഒ.ജെ. ജേക്കബാണ് മാനവികതയുടെ പുതിയ സന്ദേശം ഉയർത്തിപ്പിടിച്ചത്. വൈദികന്റെ ഭാര്യയുടെ വിയോഗത്തിന് ശേഷം ആറുവയസ്സുകാരിയായ മകളെ പരിചരിക്കാനെത്തിയ പാർവതി എന്ന 'പായമ്മ' വർഷങ്ങളായി ഈ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് കഴിഞ്ഞുപോന്നത്.
കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടർന്ന് പാർവതി മരണപ്പെടുകയായിരുന്നു. ഇവർക്ക് മറ്റ് ബന്ധുക്കളാരും ഇല്ലാത്തതിനെ തുടർന്ന് വൈദികൻ തന്നെ മുൻകൈയെടുത്ത് സ്വന്തം വീട്ടിൽ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള കർമ്മങ്ങൾ പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് ഭൗതികശരീരം എരുമേലി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)