ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും ലഹരിക്കടത്ത്, എംഡിഎംഎ കടത്തുക്കേസിൽ കൽപ്പറ്റ സ്വദേശിക്കെതിരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും ലഹരിക്കടത്ത്, എംഡിഎംഎ കടത്തുക്കേസിൽ കൽപ്പറ്റ സ്വദേശിക്കെതിരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും ലഹരിക്കടത്ത്, എംഡിഎംഎ കടത്തുക്കേസിൽ കൽപ്പറ്റ സ്വദേശിക്കെതിരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
Share  
എഴുത്ത്

News desk

2026 Aug 25, 11:54 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൽപ്പറ്റ: മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെൻട്രൽ ജയിലിൽ അടച്ചു. കൽപ്പറ്റ മുണ്ടേരി താന്നിക്കൽ വീട്ടിൽ വേണുഗോപാൽ (35) നെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജൂലൈ മാസത്തിൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ വേണുഗോപാൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. സ്ഥിരം ലഹരിവിൽപ്പനക്കാരനായ ഇയാൾ ജയിലിൽ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു. ഇത്തരത്തിൽ സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കാപ്പ നിയമ പ്രകാരം ആറുമാസത്തെ കരുതൽ തടവിനാണ് ഉത്തരവ്.കൽപ്പറ്റ സ്റ്റേഷനിൽ വേണുഗോപാലിനെതിരെ നാല് ലഹരിക്കേസുകളും പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും കേസുണ്ട്. ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷൻ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പ അടക്കമുള്ള കർശനമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണ് പോലീസ്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu