കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം. സംഭവത്തിൽ തടവുകാരൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചെരിപ്പ് തുളച്ച് ദ്വാരമുണ്ടാക്കിയ ശേഷം ചെറിയ കവറിനുള്ളിലാക്കിയാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചത്.
രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സന്ദർശകരെന്ന വ്യാജേന തടവുകാരനെ കാണാൻ എത്തിയതായിരുന്നു രണ്ടംഗ സംഘം. ഫോണിലൂടെയായിരുന്നു ഇവർ ആശയവിനിമയം നടത്തിയിരുന്നത്. ഈ ഫോൺ സംഭാഷണങ്ങളും തെളിവായി ലഭിച്ചിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും മറ്റും നിയമവിരുദ്ധമായി കടത്തുന്നതുമായി ബന്ധപ്പെട്ട് മുൻപും ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ജയിലിന്റെ പുറത്തുനിന്ന് മതിലുകൾക്ക് മുകളിലൂടെ ബീഡി, സിഗരറ്റ്, മദ്യം തുടങ്ങിയവ അകത്തേക്ക് എറിഞ്ഞുനൽകുന്ന സംഭവങ്ങളും പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)