കോഴിക്കോട്: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച പതിനാറുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായി ഒരു കുടുംബം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ആദിലിന്റെ കരളും രണ്ട് വൃക്കകളുമാണ് മൂന്ന് പേർക്ക് പുതുജീവനേകാൻ ദാനം ചെയ്തത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച രാത്രി മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.
വേദനയ്ക്കിടയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം മുന്നോട്ടുവരികയായിരുന്നു. സംസ്ഥാന സർക്കാരിന്റെ 'കെ-സോട്ടോ' (K-SOTTO) ഏജൻസി വഴിയാണ് അവയവദാന പ്രക്രിയ ഏകോപിപ്പിച്ചത്. കരൾ ആസ്റ്റർ മിംസിലെ രോഗിക്കും, ഒരു വൃക്ക കോഴിക്കോട് ബി.എം.എച്ചിലെ രോഗിക്കും, രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ രോഗിക്കുമാണ് മാറ്റിവെച്ചത്. ആസ്റ്റർ മിംസിലെയും മെഡിക്കൽ കോളേജിലെയും സർജൻമാരുടെ സംഘം സംയുക്തമായാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)