കോഴിക്കോട്: ഓണം നല്ല നാളുകളുടെ ഓർമ പുതുക്കലാണെന്നും എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഒരുമയോടെ മുന്നേറുകയാണ് ഇതിന്റെ സന്ദേശമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജാതി-മത വ്യത്യാസങ്ങൾ മറന്ന് ഒന്നിക്കുന്ന ഓണം മികച്ചൊരു ഭാവിയിലേക്കുള്ള പ്രതിജ്ഞ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
കെ. ജയന്ത് എം.എൽ.എ. അധ്യക്ഷനായ ചടങ്ങിൽ എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികളും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു. മാതാ പേരാമ്പ്രയുടെ ദൃശ്യ-ശ്രവ്യാവിഷ്കാരവും തൈക്കുടം ബ്രിഡ്ജിന്റെ സംഗീതപരിപാടിയും ഉദ്ഘാടനത്തിന് മാറ്റ് കൂട്ടി. ഓഗസ്റ്റ് 30-ന് നടക്കുന്ന സമാപന സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)