രാമനാട്ടുകര/പന്തീരാങ്കാവ്: അജൈവ പാഴ്വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ പൂക്കളങ്ങൾ ഒരുക്കി ശ്രദ്ധേയരായി രാമനാട്ടുകര നഗരസഭയിലെയും ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിലെയും ഹരിതകർമസേനാംഗങ്ങൾ. പ്ലാസ്റ്റിക് കവറുകൾ, ഉള്ളിച്ചാക്കുകൾ, കുപ്പികൾ, കുപ്പികളുടെ അടപ്പുകൾ, തുണി, പേപ്പർ എന്നിവ ശാസ്ത്രീയമായി തരംതിരിച്ചാണ് രാമനാട്ടുകരയിൽ വർണാഭമായ പൂക്കളമൊരുക്കിയത്. അജൈവ, ജൈവ, സാനിറ്ററി, ഹസാർഡസ് മാലിന്യങ്ങൾ വേർതിരിക്കാനായി നീല, പച്ച, ചുവപ്പ്, കറുപ്പ് ബിന്നുകൾ ഉപയോഗിക്കണമെന്ന പുതിയ മാലിന്യ സംസ്കരണ ചട്ടങ്ങളുടെ അവബോധവും ഇതിലൂടെ നൽകി.
ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ കൊടൽ നടക്കാവ് പറപ്പാറക്കുന്നിലുള്ള എം.സി.എഫിൽ വെച്ച് പ്ലാസ്റ്റിക് മൂടികളും തുണികളും ഉപയോഗിച്ച് ഇന്ത്യയുടെ ഭൂപടം ഉൾപ്പെടെയുള്ള മാതൃകയിലാണ് അജൈവ പൂക്കളം തീർത്തത്. കൃത്യമായ ആസൂത്രണവും പുനരുപയോഗവും വഴി പാഴ്വസ്തുക്കളെ പോലും മനോഹരമായ സൃഷ്ടികളാക്കി മാറ്റാമെന്ന വലിയ സന്ദേശമാണ് ഈ കൂട്ടായ്മകൾ പൊതുജനങ്ങൾക്ക് നൽകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)