പന്തീരാങ്കാവ്: ദേശീയപാതയിൽ ടോൾപ്ലാസയുടെ പ്രവർത്തനം ആരംഭിച്ചതോടെ ടോൾ തുക ലാഭിക്കാൻ വാഹനങ്ങൾ ഇടറോഡുകളിലേക്ക് തിരിച്ചുവിടുന്നത് പന്തീരാങ്കാവിലും സമീപപ്രദേശങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ആറുവരി ദേശീയപാത ഒഴിവാക്കി സർവീസ് റോഡുകളിലൂടെയും പഞ്ചായത്ത് റോഡുകളിലൂടെയും വാഹനങ്ങൾ പാഞ്ഞുപോകുന്നതാണ് കഴിഞ്ഞ എട്ടു മാസമായി പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. 40 ടൺ ഭാരം കയറ്റിയ ഭാരവാഹനങ്ങൾ ഉൾപ്പെടെ സഞ്ചരിക്കുന്നതിനാൽ പ്രാദേശിക റോഡുകളെല്ലാം പൂർണമായും തകർന്നുതരിപ്പണമായി.
അനധികൃത പാർക്കിങ്ങും കെ.എസ്.ഇ.ബി.യുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ള കൈയേറ്റങ്ങളും യാത്രാദുരിതം വർധിപ്പിക്കുന്നു. 2014-ന് ശേഷം ടാർ ചെയ്യാത്ത പൊക്കുന്ന്-കോട്ടായിത്താഴം റോഡിന്റെ 5 കോടി രൂപയുടെ റീടാറിങ് മഴ മാറുന്നതോടെ ഒക്ടോബറിൽ ആരംഭിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കി. പന്തീരാങ്കാവ് അങ്ങാടിയുടെ വടക്കുവശത്തുകൂടി ഒരു പുതിയ ബൈപ്പാസ് നിർമിക്കുകയും റോഡരികിലെ കൈയേറ്റങ്ങൾ പൂർണമായും ഒഴിവാക്കുകയും ചെയ്താൽ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരമാകൂ എന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)