തിരുവനന്തപുരം: മാറ്റാനാകാത്ത രോഗങ്ങളുള്ളവയും ഗുരുതരമായി പരിക്കേറ്റവയും പേവിഷബാധയുള്ളതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചു. വിഷം നൽകിയോ വെടിവെച്ചോ യന്ത്രങ്ങൾ ഉപയോഗിച്ചോ നായ്ക്കളെ കൊല്ലാന് പാടില്ലെന്നും അംഗീകൃത വെറ്ററിനറി സർജന്റെ മേൽനോട്ടത്തിൽ ഞരമ്പുകളിൽ മരുന്ന് കുത്തിവെക്കുന്ന രീതി മാത്രമേ പിന്തുടരാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിനായി തദ്ദേശ സ്ഥാപന അധ്യക്ഷൻ അധ്യക്ഷനായ ഏഴംഗ 'സ്ട്രേ ഡോഗ് മാനേജ്‌മെന്റ് കമ്മിറ്റി'കൾ രൂപീകരിക്കും.
ദയാവധത്തിനായി പിടികൂടുന്ന നായ്ക്കളുടെ വിവരങ്ങളും ഫോട്ടോയും കാരണങ്ങളും രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കേണ്ടതുണ്ട്. ഇത്തരം നായ്ക്കളെ രണ്ടു മുതൽ മൂന്നു ദിവസം വരെ ഷെൽട്ടറുകളിൽ പാർപ്പിക്കണം. ഈ സമയത്തിനുള്ളിൽ മൃഗസ്നേഹികൾക്കോ വ്യക്തികൾക്കോ ഇവയെ ഏറ്റെടുത്ത് വളർത്താവുന്നതാണ്. മറ്റു നായ്ക്കളുടെ മുന്നിൽ വെച്ച് ദയാവധം നടത്തരുതെന്നും പിടികൂടിയ വിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)