തിരുവനന്തപുരം: സംസ്ഥാനത്ത് ഓണസീസണിൽ റെക്കോർഡ് മദ്യവിൽപന. ഓണം സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ 512.11 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷമിത് 460.80 കോടിയായിരുന്നു. ഇതിൽ തിരുവോണത്തിന് തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളിൽ മാത്രം 279.12 കോടി രൂപയുടെ മദ്യവിൽപന നടന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ മൂന്ന് ദിവസങ്ങളിൽ 28.16 കോടി രൂപയുടെ അധിക വിൽപനയാണ് രേഖപ്പെടുത്തിയത്.
മൂന്ന് ദിവസത്തെ കണക്കുകളിൽ ശനിയാഴ്ച 102.28 കോടി രൂപയുടെയും ഉത്രാട ദിനമായ ഇന്നലെ മാത്രം 88.98 കോടി രൂപയുടെയും മദ്യം വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ മൂന്ന് ദിവസങ്ങളിൽ 250.96 കോടി രൂപയായിരുന്നു വിൽപന. വരും ദിവസങ്ങളിലും വിൽപന ഉയർന്ന നിലയിൽ തുടരാനാണ് സാധ്യത.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)