മസ്‌കറ്റ്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ ജില്ലയിലെ മൊറാഴ പി.ഒ, കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദ് മംഗാടൻതകത്ത് (39) ആണ് മരിച്ചത്. അബ്ദുല്ല അസിക്കോടൻറകത്ത് നസീമ മംഗാടൻതകത്ത് ദമ്പതികളുടെ മകനാണ്. ദീർഘകാലമായി ഒമാനിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു റിഷാദ്. ഭാര്യ: സുലൈന ചെറിയ പൊക്കോസിറക്കത്ത്.
സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിലാണ് റിഷാദ് മരിച്ചത്. കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരം അറിഞ്ഞതോടെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രവർത്തകരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)