കോഴിക്കോട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര തീരുമാനം കേരളത്തിന്റെ റെയിൽവേ വികസനത്തിന് കടുത്ത തുരങ്കംവെക്കലാണെന്നാരോപിച്ച് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രതിഷേധസംഗമം നടത്തി. റെയിൽവേക്കും യാത്രക്കാർക്കും ഉപദ്രവകരമായ ഈ അശാസ്ത്രീയ നീക്കം പിൻവലിക്കണമെന്നും കേരളത്തിന്റെ വികസന കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് സർവകക്ഷി ഐക്യം രൂപപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധസംഗമം അസോസിയേഷൻ ജനറൽ സെക്രട്ടറി പി.പി. രാമനാഥൻ ഉദ്ഘാടനം ചെയ്തു.
മംഗളൂരു മേഖല കൈവിട്ടുപോകുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകൾ ലഭിക്കാനുള്ള സാധ്യതകൾ പൂർണമായും ഇല്ലാതാകുമെന്ന് രാമനാഥൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്കും മുഖ്യമന്ത്രിക്കും റെയിൽവേ ബോർഡിനും അസോസിയേഷൻ ഇ-മെയിൽ അയച്ചിട്ടുണ്ട്.
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റേത് മലബാറിന്റെ വികസനസ്വപ്നങ്ങളുടെ ചിറകരിയുന്ന സമീപനമാണെന്ന് അസോസിയേഷൻ ഓർഗനൈസിങ് സെക്രട്ടറി ഫിറോസ് ഫിസ കുറ്റപ്പെടുത്തി. ഭാരവാഹികളായ കെ.കെ. റസാഖ് ഹാജി തിരൂർ, പ്രമോദ് പന്നിയങ്കര, രതീഷ് ചെറുപ്പ, നിഷ, ജസ്വന്ത് ചേവായൂർ എന്നിവർ പ്രതിഷേധസംഗമത്തിന് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)