ആലപ്പുഴ: പുന്നമടക്കായലിൽ ആവേശത്തിരയിളക്കിയ 72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജലരാജാവായി. ഫൈനൽ പോരാട്ടത്തിൽ നാല് മിനിറ്റും 22 സെക്കൻഡും കൊണ്ടാണ് അരോമ ചാമ്പ്യൻപട്ടത്തിലേക്ക് തുഴഞ്ഞെത്തിയത്. വെറും 120 മില്ലി സെക്കൻഡിന്റെ വ്യത്യാസത്തിലാണ് നടുഭാഗം ചുണ്ടന് ഒന്നാം സ്ഥാനം നഷ്ടമായത്. യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരിയുടെ വീയപുരം മൂന്നാമതും, പി.ബി.സി. പള്ളാത്തുരുത്തിയുടെ മേൽപ്പാടം നാലാമതുമായാണ് ഫൈനലിൽ ഫിനിഷ് ചെയ്തത്.
ആറ് ഹീറ്റ്സുകളിൽ നിന്ന് സമയത്തിന്റെ അടിസ്ഥാനത്തിലാണ് നാല് വള്ളങ്ങൾ ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ ഹീറ്റ്സിൽ നാല് മിനിറ്റ് 20 സെക്കൻഡിൽ ഫിനിഷ് ചെയ്ത വീയപുരം ചുണ്ടൻ ഒന്നാമതെത്തി. തലവടി, ശ്രീവിനായകൻ, ആയാപറമ്പ് പാണ്ടി എന്നിവരെയാണ് വീയപുരം പിന്നിലാക്കിയത്. മൂന്നാം ഹീറ്റ്സിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നടുഭാഗത്തെയും പായിപ്പാടൻ രണ്ടിനെയും മറികടന്ന് മേൽപ്പാടം 4.14 മിനിറ്റിൽ ഫിനിഷ് ചെയ്തു. സമയം മെച്ചപ്പെടുത്തിയതോടെ തോറ്റെങ്കിലും രണ്ടാമതെത്തിയ നടുഭാഗവും ഫൈനലിലേക്ക് യോഗ്യത നേടി.
നാലാം ഹീറ്റ്സിൽ 4.27 മിനിറ്റിൽ ഫിനിഷ് ചെയ്താണ് അരോമ ഫൈനലുറപ്പിച്ചത്. എസ്.ടി. പയസ്, കാരിച്ചാൽ, ചെറുതന എന്നിവരെയാണ് അരോമ പിന്നിലാക്കിയത്. അതേസമയം, രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളവും അഞ്ചാം ഹീറ്റ്സിൽ നിരണവും ആറാം ഹീറ്റ്സിൽ ആനാരിയും അതത് മത്സരങ്ങളിൽ ഒന്നാമതെത്തിയെങ്കിലും മികച്ച സമയം കണ്ടെത്താനാകാത്തതിനാൽ ഫൈനലിലെത്താതെ പുറത്തായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































