പത്തനംതിട്ട: ആറന്മുള വള്ളസദ്യ കഴിക്കാനുള്ള പാസ് നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ ആറന്മുള പോലീസ് കേസെടുത്തു. ഹരിപ്പാട് സ്വദേശിനിയുടെ പരാതിയിലാണ് പോലീസിന്റെ നടപടി. ആറന്മുള ക്ഷേത്രത്തിലെ ജീവനക്കാരനാണെന്ന് വ്യാജേന സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടയാൾ, നാല് പേർക്കുള്ള സദ്യ പാസ് വാഗ്ദാനം ചെയ്ത് പരാതിക്കാരിയിൽ നിന്ന് 2000 രൂപ തട്ടിയെടുക്കുകയായിരുന്നു.
പണം അയച്ചുകൊടുത്ത ശേഷം ക്ഷേത്രത്തിലെത്തിയപ്പോഴാണ് താൻ തട്ടിപ്പിനിരയായ വിവരം യുവതി തിരിച്ചറിയുന്നത്. തുടർന്ന് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. വഞ്ചനാക്കുറ്റത്തിനുള്ള ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































