കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണം നീളുന്നതിനെ തുടർന്ന് കൊയിലാണ്ടി ടൗണിലും പരിസരങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. വൈകുന്നേരങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിര കാരണം രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കൊല്ലം, ആനക്കുളം റെയിൽവേ ഗേറ്റുകൾ അടയ്ക്കുമ്പോഴാണ് പ്രശ്നം കൂടുതൽ സങ്കീർണമാകുന്നത്. ഇരുവശത്തുനിന്നും വാഹനങ്ങൾ കാത്തുകിടക്കുന്നതോടെ കുരുക്ക് ദേശീയപാതയിലേക്കും പടരുന്നു. ഈ ഗേറ്റുകൾക്ക് പകരമുള്ള റെയിൽവേ മേൽപ്പാല നിർമാണം എങ്ങുമെത്തിയിട്ടില്ല. കൂടാതെ, ദേശീയപാതയിൽ കൊയിലാണ്ടിക്കും കൊല്ലത്തിനും ഇടയിൽ അനധികൃത സ്റ്റോപ്പുകളിൽ ബസുകൾ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ട്രാഫിക് തടസ്സത്തിന് ഇടയാക്കുന്നതായി പോലീസ് ചൂണ്ടിക്കാണിക്കുന്നു.
നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ അനുയോജ്യമായ ഇടറോഡുകൾ ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. പല ഉപറോഡുകളും ഇടുങ്ങിയതും മഴയിൽ തകർന്ന നിലയിലുമാണ്. കാപ്പാട് തീരദേശ റോഡ് കടലാക്രമണത്തിൽ തകർന്നതും പൂർവസ്ഥിതിയിലാക്കിയിട്ടില്ല. നിലവിൽ ആറുവരിപ്പാതയിലൂടെ കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട്ടേക്ക് 20-30 മിനിറ്റുകൊണ്ട് എത്താാമെന്നിരിക്കെ, റോഡ് നിർമാണം കാരണം കൊയിലാണ്ടിയിൽ നിന്ന് വടകരയിലെത്താൻ ഒരു മണിക്കൂറിലധികം സമയം വേണ്ടിവരുന്ന അവസ്ഥയാണുള്ളത്.
അതേസമയം, ദേശീയപാത 66-ലെ അഴിയൂർ-വെങ്ങളം റീച്ചിലെ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിലും സർവീസ് റോഡുകളുടെ തകർച്ചയിലും ഷാഫി പറമ്പിൽ എം.പി. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽക്കണ്ട് പ്രതിഷേധമറിയിച്ചു. റോഡിലെ കുഴികളും വെള്ളക്കെട്ടും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ എം.പി. കൈമാറിയതിനെ തുടർന്ന് നിർമാണക്കമ്പനിയായ അദാനി ഗ്രൂപ്പിന് താക്കീത് നൽകാനും വീഴ്ച തുടർന്നാൽ കരാർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനും കേന്ദ്രമന്ത്രി എൻ.എച്ച്.എ.ഐ. അധികൃതർക്ക് നിർദേശം നൽകി. വിഷയം വിലയിരുത്താൻ എൻ.എച്ച്.എ.ഐ. ചെയർമാൻ ഉടൻ സ്ഥലം സന്ദർശിച്ചേക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































