വടകര നാരായണനഗർ ഇൻഡോർ സ്റ്റേഡിയത്തിൽ കനേഡിയൻ 'മേപ്പിൾവുഡ്' കളിക്കളമൊരുങ്ങുന്നു; നിർമാണം അന്തിമഘട്ടത്തിൽ

വടകര നാരായണനഗർ ഇൻഡോർ സ്റ്റേഡിയത്തിൽ കനേഡിയൻ 'മേപ്പിൾവുഡ്' കളിക്കളമൊരുങ്ങുന്നു; നിർമാണം അന്തിമഘട്ടത്തിൽ
വടകര നാരായണനഗർ ഇൻഡോർ സ്റ്റേഡിയത്തിൽ കനേഡിയൻ 'മേപ്പിൾവുഡ്' കളിക്കളമൊരുങ്ങുന്നു; നിർമാണം അന്തിമഘട്ടത്തിൽ
Share  
എഴുത്ത്

News desk

2026 Aug 22, 09:23 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: നാരായണനഗർ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഫ്ലോറിങ് പ്രവൃത്തികൾക്കായി കാനഡയിൽനിന്ന് ഇറക്കുമതി ചെയ്ത മേപ്പിൾവുഡ് വിരിക്കുന്നു. ഫ്ലോറിങ് പൂർത്തിയാകുന്നതോടെ രണ്ടര മാസത്തിനുള്ളിൽ സ്റ്റേഡിയം കായികപ്രേമികൾക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്ലോറിങ്ങിന് മുന്നോടിയായി നിലത്ത് പൈൻവുഡ് ഉപയോഗിച്ച് ബേസ് ഒരുക്കി ലെവൽ ചെയ്യുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. പൂർണ്ണമായും കോൺക്രീറ്റ് ചെയ്ത തറയിലാണ് പൈൻവുഡ് ബേസ് സ്ഥാപിക്കുന്നത്. ഇൻഡോർ കോർട്ടുകൾക്ക് ഏറ്റവും അനുയോജ്യമായതും വർഷങ്ങളോളം കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നതുമാണ് മേപ്പിൾവുഡ്. മാത്രമല്ല, മത്സരങ്ങൾക്കിടെ കളിക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത ഇത് ഗണ്യമായി കുറയ്ക്കുകയും ചെയ്യും.


​മുമ്പ് സ്റ്റേഡിയത്തിന്റെ ഗാലറിയും മേൽക്കൂരയും നിർമിച്ചിരുന്നെങ്കിലും കോർട്ട് ഒരുക്കാൻ ഫണ്ട് തടസ്സമായിരുന്നു. തുടർന്ന് നഗരസഭ സമർപ്പിച്ച പദ്ധതിയിൽ കിഫ്ബിയിൽ നിന്ന് 4.39 കോടി രൂപ അനുവദിച്ചതോടെയാണ് മേപ്പിൾവുഡ് ഇറക്കുമതി ചെയ്തത്. 2089 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കോർട്ടിൽ ഒരേസമയം എട്ട് ബാഡ്മിന്റൺ കോർട്ടുകൾ അല്ലെങ്കിൽ രണ്ട് വോളിബോൾ കോർട്ടും ഒരു ബാസ്കറ്റ്ബോൾ കോർട്ടും സജ്ജീകരിക്കാൻ സാധിക്കും. ആവശ്യാനുസരണം മാറ്റിയമർക്കാവുന്ന പോർട്ടബിൾ പോസ്റ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

​2015-ൽ തുടക്കം കുറിച്ച സ്റ്റേഡിയ നിർമാണത്തിന് സി.കെ. നാണു എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 6.09 കോടി രൂപയും കിഫ്ബിയുടെ രണ്ട് ഘട്ടങ്ങളിലായി ലഭിച്ച തുകയും ഉൾപ്പെടെ ഇതുവരെ 26 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.


4500 മുതൽ 5000 വരെ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ ഇൻഡോർ സ്റ്റേഡിയം. ഫ്ലോറിങ് പൂർത്തിയാകുന്നതോടെ ഉദ്ഘാടനം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. അതേസമയം, സ്റ്റേഡിയത്തിന്റെ പടിഞ്ഞാറേ കവാടത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുത ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. അധികൃതരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും പ്രസ്തുത പ്രശ്നം ഉടൻ പരിഹരിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ പി.കെ. ശശി അറിയിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur