കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ പേരിൽ വ്യാജപോസ്റ്റർ പ്രചരിച്ചതിനെത്തുടർന്ന് എ.ബി.സി. (ABC) കേന്ദ്രത്തിലെ ജീവനക്കാരൻ കടുത്ത പ്രതിസന്ധിയിൽ. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനെന്ന പേരിൽ ജീവനക്കാരന്റെ ഔദ്യോഗിക ഫോൺ നമ്പർ ഉൾപ്പെടുത്തിയുള്ള പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
രാവിലെ ആറുമണി മുതൽ ഉച്ചയ്ക്ക് ഒന്നുമണി വരെയുള്ള സമയങ്ങളിൽ നായശല്യം അറിയിക്കാൻ ഈ നമ്പറിൽ ബന്ധപ്പെടാമെന്നായിരുന്നു പ്രചാരണം. പോസ്റ്റർ വൈറലായതോടെ കോഴിക്കോടിന് പുറത്തുനിന്നുപോലും ഇടതടവില്ലാതെ കോളുകൾ എത്തുവാൻ തുടങ്ങി. കോർപ്പറേഷന്റെ ഔദ്യോഗിക എംബ്ലം ദുരുപയോഗം ചെയ്താണ് വ്യാജസന്ദേശം നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എത്തുന്ന കോളുകൾക്ക് ഇത് വ്യാജ പ്രചാരണമാണെന്ന് വിശദീകരിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാരൻ. സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ അദ്ദേഹം സൈബർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































