കോഴിക്കോട്: കെട്ടിടത്തിന്റെ അപകടാവസ്ഥയെത്തുടർന്ന് മീഞ്ചന്തയിലേക്ക് മാറ്റിയ ബീച്ച് അഗ്നിരക്ഷാനിലയം ഒരു മാസത്തിനുശേഷം തിരിച്ചെത്തി പ്രവർത്തിച്ചു തുടങ്ങി. കോർപ്പറേഷൻ പഴയ ഓഫീസിന് പിന്നിലുള്ള പുതിയ കെട്ടിടത്തിലും സ്വന്തം സ്ഥലത്തുമായി വ്യാഴാഴ്ചയോടെയാണ് അഗ്നിരക്ഷാനിലയത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. കോർപ്പറേഷന്റെ അഴക്, ട്രാൻസ്പോർട്ട് വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്ന സ്ഥലമാണ് ഫയർഫോഴ്സിന് വിട്ടുനൽകിയത്.
അഗ്നിരക്ഷാനിലയത്തിന്റെ സ്വന്തം സ്ഥലവും കോർപ്പറേഷൻ കെട്ടിടവും തമ്മിൽ ബന്ധിപ്പിക്കുന്ന മതിൽ പൊളിച്ചുനീക്കുകയും, വാഹനങ്ങൾ നിർത്തിയിടാൻ കൂടുതൽ താത്കാലിക ഷെഡ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 13-നായിരുന്നു ബീച്ച് സ്റ്റേഷൻ പൂർണ്ണമായും മീഞ്ചന്തയിലേക്ക് മാറ്റിയിരുന്നത്. അപകടസമയങ്ങളിൽ നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് രക്ഷാപ്രവർത്തനം വൈകുമെന്ന ആശങ്കയ്ക്ക് ഇതോടെ പരിഹാരമായെങ്കിലും, അടിയന്തരമായി പുതിയ സ്വന്തം കെട്ടിടം നിർമിക്കേണ്ടത് അത്യാവശ്യമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































