ബാലുശ്ശേരി: ഓണാഘോഷത്തിന്റെ ഭാഗമായി തിരക്ക് വർധിച്ചതോടെ ബാലുശ്ശേരി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനപ്പെരുപ്പവും വീതികുറഞ്ഞ റോഡുകളും കാരണം ബ്ലോക്ക് റോഡ് ജങ്ഷൻ മുതൽ അറപ്പീടിക വരെ കിലോമീറ്ററുകളോളം ദൂരത്തിലാണ് വാഹനങ്ങൾ മണിക്കൂറുകളോളം കെട്ടിക്കിടക്കുന്നത്. കൊയിലാണ്ടി-എടവണ്ണപ്പാറ സംസ്ഥാനപാത സംഗമിക്കുന്ന ടൗണിൽ കുരുക്ക് കാരണം ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുകയാണ്. ചരക്കുലോറികളുടെ പെരുപ്പവും ആഘോഷ പരിപാടികളും യാത്രാക്ലേശം ഇരട്ടിയാക്കുന്നു.
ടൗണിൽ കുരുക്ക് രൂപപ്പെടുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടാറുള്ള ബദൽ റോഡുകളും പരിതാപകരമായ അവസ്ഥയിലാണ്. മഞ്ഞപ്പാലം കോട്ടനട റോഡ് പ്രവൃത്തി പൂർത്തിയാകാത്തതും കൈരളി-കുന്നത്തെരു നന്മണ്ട റോഡിന്റെ നവീകരണം വൈകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ച കൈരളി-കുന്നത്തെരു റോഡിന്റെ നന്മണ്ട ഭാഗം നവീകരിച്ചെങ്കിലും ബാലുശ്ശേരി പഞ്ചായത്തിലെ 779 മീറ്ററോളം വരുന്ന ഭാഗം തകർന്നു കിടക്കുകയാണ്.
വൈകീട്ട് ആറുമുതൽ രാത്രി എട്ടുവരെയാണ് ഗതാഗത തടസ്സം ഏറ്റവും രൂക്ഷമാകുന്നത്. വർഷങ്ങളായി പ്രഖ്യാപനത്തിലൊതുങ്ങിയ ബാലുശ്ശേരി ബൈപ്പാസ് പദ്ധതി യാഥാർഥ്യമാകാത്തതാണ് പ്രധാന തിരിച്ചടിയാകുന്നത്. മുൻ എം.എൽ.എമാരുടെ കാലത്ത് കിഫ്ബി വഴി ഭൂമി ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ ഫണ്ട് അനുവദിച്ച് ഡ്രോൺ സർവേ പൂർത്തിയാക്കിയെങ്കിലും അലൈൻമെന്റ് നടപടികൾക്ക് ശേഷം പദ്ധതി കൂടുതൽ മുന്നോട്ടുപോയിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































