കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) പേര് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്ന് പുനർനാമകരണം ചെയ്യാൻ ശുപാർശ. ഇത് സംബന്ധിച്ച് കെ.എം.ആർ.എൽ. എം.ഡി. ലോക്നാഥ് ബെഹ്റ സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി ശുപാർശ സമർപ്പിച്ചു. കൊച്ചിക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ നിർമാണച്ചുമതലയും കെ.എം.ആർ.എല്ലിന് ഉള്ളതിനാൽ, സംസ്ഥാനത്തുടനീളമുള്ള നഗര ഗതാഗത പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം ലക്ഷ്യമിടുന്നത്.
സംസ്ഥാന സർക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ച ശേഷമായിരിക്കും തുടർന്നുള്ള നടപടികളിലേക്ക് കടക്കുക. ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര നഗരവികസന മന്ത്രാലയം എന്നിവയുടെ അന്തിമ അംഗീകാരങ്ങൾ ലഭിക്കുന്നതോടെ പേരുമാറ്റം പ്രാബല്യത്തിൽ വരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































_h_small.jpg)








