കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിച്ചെന്ന കേസിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി സൈബർ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത് എന്നതിനാൽ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയക്കും.
ഡൽഹി ജന്തർ മന്ദറിലെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിൽ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിനിടയാക്കിയത്. സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെ ഇൻസ്റ്റഗ്രാമിലൂടെ ജാൻമണി പരസ്യമായി മാപ്പുപറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും ഭാഷാപരമായ അപാകത മൂലമാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്നും ജാൻമണി വ്യക്തമാക്കിയെങ്കിലും, ക്ഷമാപണം അംഗീകരിക്കില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു മഹിളാ മോർച്ചയുടെ നിലപാട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































