തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ കടുപ്പിച്ച് ഇന്ത്യൻ റെയിൽവേ. 'ശുഭയാത്ര സുരക്ഷിത യാത്ര' എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായി റെയിൽവേ പോലീസും ആർ.പി.എഫും സംയുക്തമായി ഓഗസ്റ്റ് 30 വരെ ശക്തമായ പരിശോധനകൾ നടത്തും.
അതിർത്തി കടന്നുവരുന്ന ട്രെയിനുകൾ വഴി വ്യാജമദ്യവും മയക്കുമരുന്നും അനധികൃത പണവും കടത്തുന്നത് തടയാൻ ജനറൽ കോച്ചുകൾ, ലഗേജ്-പാഴ്‌സൽ ബോഗികൾ, പാർക്കിംഗ് ഏരിയകൾ എന്നിവിടങ്ങളിൽ റെയ്ഡ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളിൽ ഡോഗ് സ്ക്വാഡിനെയും ബോംബ് സ്ക്വാഡിനെയും വിന്യസിച്ചതിനൊപ്പം, ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ഡാൻസാഫ് ഇന്റലിജൻസ് സംഘങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ലേഡീസ് കോച്ചുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ റെയിൽവേ പോലീസ് സൂപ്രണ്ട് നിർദേശം നൽകി. യാത്രക്കാർക്ക് സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 112, 139 അല്ലെങ്കിൽ 9846200100 എന്നീ നമ്പറുകളിൽ പോലീസിനെ വിവരമറിയിക്കാവുന്നതാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































