മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ വിദ്യാർഥിനി ജാതി അധിക്ഷേപം നേരിട്ടെന്ന പരാതിയിൽ വിരമിച്ച ജഡ്ജിയെക്കൊണ്ട് ജൂഡീഷ്യൽ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചതായി വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ്. വിഷയത്തിൽ സർവകലാശാലയ്ക്ക് ഒന്നും ഒളിക്കാനില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയിൽ ആന്റി റാഗിംഗ് സെല്ലിന്റെയും എസ്.സി/എസ്.ടി സെല്ലിന്റെയും റിപ്പോർട്ടുകൾ സിൻഡിക്കേറ്റ് അംഗീകരിച്ചിട്ടുണ്ടെന്നും, ഈ റിപ്പോർട്ടുകളിൽ വിദ്യാർഥിനിയുടെ ആരോപണങ്ങൾക്ക് തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് വി.സി വ്യക്തമാക്കിയത്.
സർവകലാശാലയിൽനിന്ന് ജാതി അധിക്ഷേപം നേരിട്ടെന്നും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്നും ആരോപിച്ച് എറണാകുളം സ്വദേശിയും ഗവേഷക വിദ്യാർഥിയുമായ അനഘ ശശി സമരരംഗത്തിറങ്ങിയതോടെയാണ് സംഭവം ചർച്ചയായത്. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിർത്തണമെന്നും നീതി ലഭിക്കുംവരെ സമരം തുടരുമെന്നുമാണ് വിദ്യാർഥിനിയുടെ നിലപാട്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ സിൻഡിക്കേറ്റ് ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് കത്തുനൽകാൻ തീരുമാനിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































