കരാറായി ഒൻപതുമാസം കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങിയില്ല: താമരശ്ശേരി ചുരം വ്യൂപോയിൻ്റ് പരിസരങ്ങളിലെ കൈവരി സ്ഥാപിക്കൽ വൈകുന്നു

കരാറായി ഒൻപതുമാസം കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങിയില്ല: താമരശ്ശേരി ചുരം വ്യൂപോയിൻ്റ് പരിസരങ്ങളിലെ കൈവരി സ്ഥാപിക്കൽ വൈകുന്നു
കരാറായി ഒൻപതുമാസം കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങിയില്ല: താമരശ്ശേരി ചുരം വ്യൂപോയിൻ്റ് പരിസരങ്ങളിലെ കൈവരി സ്ഥാപിക്കൽ വൈകുന്നു
Share  
എഴുത്ത്

News desk

2026 Aug 20, 08:56 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ വ്യൂപോയിൻ്റ് കഴിഞ്ഞ് വയനാട് ഗേറ്റ് വരെയുള്ള പാതയോരത്തും, ടവർലൈൻ പരിസരത്തെ മിനി വ്യൂപോയിന്റിലും കൈവരി സ്ഥാപിക്കുന്നതിനുള്ള നിർമാണപ്രവൃത്തികൾ കരാറായി ഒൻപതുമാസം പിന്നിട്ടിട്ടും ആരംഭിച്ചില്ല. 2025 സെപ്തംബറിൽ ഭരണാനുമതി ലഭിക്കുകയും നവംബർ ആറിന് 60.9 ലക്ഷം രൂപ അടങ്കലിൽ പ്രവൃത്തി കരാറാവുകയും ചെയ്തിരുന്നു. നിലവിലെ കരാറുകാരൻ പ്രവൃത്തി തുടങ്ങാത്തതിനെ തുടർന്ന് ഇയാളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനിയർ വകുപ്പുതലത്തിൽ പലതവണ കത്തുനൽകിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.


​പ്രധാന വ്യൂപോയിന്റിനും വയനാട് ഗേറ്റിനും ഇടയിലുള്ള 80 മീറ്ററിലും രണ്ടാം വ്യൂപോയിന്റിലെ 109 മീറ്ററിലുമാണ് ലോഹ കൈവരിയോടുകൂടിയ സംരക്ഷണഭിത്തി നിർമിക്കാൻ തീരുമാനിച്ചിരുന്നത്. പാർശ്വഭിത്തിക്ക് ഉയരക്കുറവുള്ള ഈ മേഖലയിൽ സഞ്ചാരികൾ കാൽതെറ്റി കൊക്കയിലേക്ക് വീഴുന്നത് പതിവാണ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മിനി വ്യൂപോയിന്റിൽനിന്ന് വീണ് വടകര സ്വദേശിയായ യുവാവ് മരണപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സുരക്ഷാവേലി നിർമാണത്തിന് അനുമതി നൽകിയത്.


​കഴിഞ്ഞ നവംബർ 16-ന് സ്ഥലം കരാറുകാർക്ക് കൈമാറിയെങ്കിലും മൂന്നും നാലും മാസത്തെ പൂർത്തീകരണ കാലാവധി കഴിഞ്ഞിട്ടും പ്രവൃത്തികൾ തുടങ്ങിയിട്ടില്ല. പുതിയറ ആസ്ഥാനമായുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. അപകട മേഖലകളിൽ അടിയന്തരമായി ലോഹ കൈവരികൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യത്തിലാണ് യാത്രക്കാരും പ്രദേശവാസികളും.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur