പത്തനംതിട്ട: മുല്ലപ്പെരിയാർ ഡാം തർക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിനായി ഹാജരാകാൻ സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു. മുതിർന്ന അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് സ്പെഷ്യൽ കോൺസലായി നിയമിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിന് പുറമെ കേരളവുമായി ബന്ധപ്പെട്ട മറ്റ് അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിലും ട്രിബ്യൂണലുകളിലും റോയ് എബ്രഹാം സംസ്ഥാനത്തെ പ്രതിനിധീകരിക്കും.
സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പമാകും റോയ് എബ്രഹാം കേസുകളിൽ ഹാജരാകുകയെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ അദ്ദേഹം 1992 മുതൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്തുവരികയാണ്.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഹാജരായിരുന്നത് മുൻ സ്റ്റാൻഡിങ് കൗൺസിൽ ജി. പ്രകാശായിരുന്നു. ലാവലിൻ കേസിലടക്കം സംസ്ഥാന സർക്കാരിനായി ഹാജരായ ജി. പ്രകാശിനെ മാറ്റിയതായി പുതിയ ഉത്തരവിൽ നേരിട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇത് പകരമുള്ള നിയമനമാണെന്നാണ് സൂചന.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































