കോട്ടയം: പാലാ നഗരസഭയിൽ പുതിയ ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽ.ഡി.എഫും കോൺഗ്രസ് വിമതരും മായ രാഹുലിന് അനുകൂലമായി വോട്ട് ചെയ്തു. ആകെ 26 കൗൺസിലർമാർ പങ്കെടുത്ത തെരഞ്ഞെടുപ്പിൽ മായയ്ക്ക് 16 വോട്ടും യു.ഡി.എഫ്. സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു. പാലാ മുനിസിപ്പൽ കൗൺസിലിൽ തുടർച്ചയായി രണ്ടാം തവണയും വിജയിച്ച മായ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്.
എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ മുൻ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം പുറത്തായതിനെത്തുടർന്നാണ് നഗരസഭയിൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്‌സൺ എന്ന നിലയിൽ ശ്രദ്ധനേടിയ ദിയ ബിനുവിന് ആറുമാസത്തെ ഭരണത്തിന് ശേഷമാണ് സ്ഥാനം നഷ്ടമായത്. ചർച്ചയിൽനിന്ന് വിട്ടുനിൽക്കണമെന്ന പാർട്ടി വിപ്പ് ലംഘിച്ച് നാല് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്രയായ നഗരസഭാ ഉപാധ്യക്ഷയും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































