തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം കോടതി നടപടിക്കെതിരെ പരമോന്നത കോടതിയിൽ ക്യൂറേറ്റിവ് പെറ്റീഷന്‍ ഫയല്‍ ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. അധ്യാപകരുടെ ആശങ്ക പരിഗണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ ഉടൻ നിയമോപദേശം തേടും. അതിനുശേഷമാകും തുടർനടപടികൾ.
നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് മേൽനടപടികൾ സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. രണ്ട് വർഷത്തിനുള്ളിൽ കെ ടെറ്റ് പരീക്ഷ പാസാകാത്ത അധ്യാപകർ നിർബന്ധിത വിരമിക്കലിന് തയ്യാറാകണമെന്ന വിധിക്കെതിരെ സംസ്ഥാന സർക്കാരും വിവിധ അധ്യാപക സംഘടനകളും സമർപ്പിച്ച 45 ഹർജികളാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബഞ്ച് തള്ളിയത്.
2012 മാർച്ച് 31-ന് മുമ്പ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കരുതെന്നും വിരമിക്കുന്നത് വരെ തുടരാൻ അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ അധ്യാപക യോഗ്യതാ പരീക്ഷ പാസാകണമെന്ന ഉത്തരവ് പുനഃപരിശോധിക്കാൻ കോടതി തയ്യാറായില്ല. വിധി നടപ്പിലായാൽ നെറ്റ്, എംഫിൽ, എംഎഡ്, പിഎച്ച്ഡി തുടങ്ങിയ ഉയർന്ന യോഗ്യതകളുടെ ബലത്തിൽ കെ ടെറ്റില്ലാതെ ജോലിയിൽ പ്രവേശിച്ച സംസ്ഥാനത്തെ അരലക്ഷത്തോളം അധ്യാപകരുടെ തൊഴിലിനെയും പ്രമോഷനെയും അത് ബാധിക്കും. ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































