തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തുണിക്കച്ചവടത്തിന്റെ മറവിൽ വൻ എം.ഡി.എം.എ. വേട്ട. ലഹരിമരുന്ന് കടത്താൻ ശ്രമിച്ച അമ്മയും മകനും മകന്റെ പെൺസുഹൃത്തും അടക്കം നാലംഗ സംഘത്തെ എക്സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ഇഞ്ചക്കൽ സ്വദേശികളായ കിരൺ, അക്ഷയ്, കിരണിന്റെ അമ്മ ബീന, പെൺസുഹൃത്ത് സന്ധ്യ എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് 125 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്നതിനിടെ നെയ്യാറ്റിൻകര ആറാലമൂട്ടിൽ വെച്ച് 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































