കോഴിക്കോട്: സി.എം.ആർ.എൽ.-എക്‌സാലോജിക് ഇടപാടുകളുടെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) നടത്തുന്ന അന്വേഷണത്തിൽ, എം.എൽ.എ. പി.എ. മുഹമ്മദ് റിയാസുമായി രാഷ്ട്രീയമായും വ്യക്തിപരമായും അടുത്ത ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ചൊവ്വാഴ്ച പരിശോധന നടന്നു. ടി. വീണയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ തുടർച്ചയായാണ് മൂന്നാംഘട്ട റെയ്ഡ് നടന്നതെങ്കിലും റിയാസിനെക്കൂടി ലക്ഷ്യമിട്ടാണ് ഇ.ഡി. നീക്കമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക ഇടപാടുകളിൽ റിയാസിന് പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിച്ചിട്ടുണ്ട്.
ഇ.ഡി. പരിശോധന നടത്തിയ നാലുപേർ റിയാസിനൊപ്പം ഫറോക്ക് കോളേജിൽ പഠിച്ച അടുത്ത സുഹൃത്തുക്കളാണ്. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ പി. നിഖിൽ റിയാസിന്റെ വിശ്വസ്ഥരിൽ പ്രധാനിയാണ്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ഉൾപ്പെടെ പരസ്യബോർഡുകൾ സ്ഥാപിക്കുന്ന നിഖിലിന്റെ 'സൊലെസ്' എന്ന പരസ്യക്കമ്പനിയിലെ ഇടപാടുകളും ഇ.ഡി. പരിശോധിച്ചു.
ഡി.വൈ.എഫ്.ഐ. വെസ്റ്റ്ഹിൽ മേഖലാ ജോയിന്റ് സെക്രട്ടറിയും ഡെസ്റ്റിനേഷൻ ടൂറിസം മാനേജരുമായ എടക്കാട് സ്വദേശി നന്ദുലാലും റിയാസുമായി അടുത്തബന്ധം പുലർത്തുന്നയാളാണ്. മന്ത്രിയായിരുന്നപ്പോൾ റിയാസിനുവേണ്ടിയുള്ള പ്രൊമോഷൻ ജോലികൾ കൈകാര്യം ചെയ്തിരുന്നത് നന്ദുലാലായിരുന്നു.
ഫറോക്ക് കോളേജിലെ സഹപാഠികളായ സരോവരത്തെ 'കെ.സി.കെ. ഡെന്റൽസ്' ഉടമ പി.പി. ഷൈജൽ, ഐ.ടി. കമ്പനി ഉടമയും ബേപ്പൂർ ഫെസ്റ്റ് സംഘാടകനുമായ കാരപ്പറമ്പ് സ്വദേശി ഫെബിഷ് മുഹമ്മദ്, പന്തീരാങ്കാവിലെ 'കാപ്പിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്' എം.ഡി. വാരിഷ് കളത്തിങ്ങൽ, പ്രവാസി ഫൈജാസ് എന്നിവരും ഇ.ഡി. നിരീക്ഷണത്തിലാണ്. ഇതിൽ ഒരാൾ തന്റെ സുഹൃത്താണെന്ന് വീണ മൊഴി നൽകിയിട്ടുണ്ട്. പഠനകാലം മുതലുള്ള അടുപ്പമല്ലാതെ ഇവർക്ക് സി.പി.എമ്മുമായി നേരിട്ട് ബന്ധങ്ങളില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































