തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമല്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു. ഓഗസ്റ്റ് 21-നാണ് ഈ വർഷത്തെ ഓണാഘോഷം നടക്കുന്നത്. അന്ന് കുട്ടികൾക്ക് അവരുടെ ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് ആഘോഷങ്ങളിൽ പങ്കാളികളാകാമെന്നും ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
"ഓണം കളറാക്കിക്കോളീൻ മക്കളെ…" എന്ന കുറിപ്പോടെയാണ് മന്ത്രി ഫേസ്ബുക്കിൽ ഈ തീരുമാനം പങ്കുവെച്ചത്. ആഘോഷ ദിനത്തിൽ കുട്ടികൾക്ക് കളർ ഡ്രസ്സ് ധരിക്കാനുള്ള അനുമതി നൽകണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യമുന്നയിച്ചിരുന്നു.
അതേസമയം, ഓണാഘോഷം നടക്കുന്ന ഓഗസ്റ്റ് 21-ന് നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്. ആഘോഷങ്ങൾക്കിടെ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാകുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഈ പരീക്ഷ ഇനി ഓണാവധിക്ക് ശേഷമാകും നടക്കുക. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ പാദവാർഷിക പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ 20 വരെ നടക്കും. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് സ്കൂളുകൾക്ക് ഓണാവധി. ഓഗസ്റ്റ് 31-ന് വിദ്യാലയങ്ങൾ വീണ്ടും തുറന്നുപ്രവർത്തിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































