തിരക്കുള്ളിടങ്ങളിൽ മാലപൊട്ടിക്കൽ സംഘം സജീവം; ജാഗ്രത പാലിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്

തിരക്കുള്ളിടങ്ങളിൽ മാലപൊട്ടിക്കൽ സംഘം സജീവം; ജാഗ്രത പാലിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്
തിരക്കുള്ളിടങ്ങളിൽ മാലപൊട്ടിക്കൽ സംഘം സജീവം; ജാഗ്രത പാലിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്
Share  
എഴുത്ത്

News desk

2026 Aug 16, 03:43 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ അടക്കമുള്ള കവർച്ചകൾ നടത്തുന്ന സംഘം വയനാട് ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ച ശേഷമാണ് നടപടി. പ്രതികളെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പരിശോധന ശക്തമാക്കി.


​രണ്ടോ അതിലധികമോ ആളുകളടങ്ങുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ബസുകളിലും ഓട്ടോറിക്ഷകളിലും ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലും സ്ത്രീകളെയും വയോധികരെയും പിന്തുടർന്ന് അവസരം നോക്കി ആഭരണങ്ങൾ കവർന്ന് കടന്നുകളയുന്നതാണ് ഇവരുടെ രീതി. അടുത്തിടെ തിരുനെല്ലി അമ്പല പരിസരത്ത് വാവ് ബലിയോടനുബന്ധിച്ചും, അമ്പലവയൽ, കമ്പളക്കാട് സ്റ്റേഷൻ പരിധികളിലും കവർച്ചകൾ നടന്നിട്ടുണ്ട്. തിരുനെല്ലിയിലെ അന്നദാന മണ്ഡപത്തിൽ നിന്ന് വയോധികയുടെ ഒന്നേമുക്കാൽ പവൻ മാലയും, അമ്പലവയലിൽ ഓട്ടോ യാത്രയ്ക്കിടെ രണ്ട് പവൻ മാലയും, കമ്പളക്കാട് ബസ് യാത്രയ്ക്കിടെ രണ്ട് പവൻ മാലയും സംഘം കവർന്നു.


​പോലീസ് പുറത്തുവിട്ട ഫോട്ടോകളിൽ കാണുന്നവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ അറിയിക്കണം. സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഉടൻ പോലീസിൽ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur