കോട്ടയം: രാവിലെ എക്‌സൈസ് പൂട്ടി സീൽ ചെയ്ത ബാർ വൈകുന്നേരത്തോടെ വീണ്ടും തുറന്നു പ്രവർത്തിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി എക്‌സൈസ് മന്ത്രി. കോട്ടയം മണർകാട് പ്രവർത്തിക്കുന്ന രാജ് റീഗൽ ബാറിന്റെ ലൈസൻസ് റദ്ദാക്കാൻ മന്ത്രി നിർദേശം നൽകി. വീഴ്ചവരുത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും എക്സൈസ് കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ബാറുകളിൽ രാവിലെ അഞ്ചുമണി മുതൽ മദ്യവിൽപ്പന നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തി ബാർ പൂട്ടി സീൽ ചെയ്തത്. എന്നാൽ എക്‌സൈസ് നിർദേശങ്ങൾ കാറ്റിൽപ്പറത്തി വൈകുന്നേരത്തോടെ ബാർ വീണ്ടും തുറക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ബാർ വീണ്ടും തുറക്കാൻ കാരണമായതെന്ന വിലയിരുത്തലിനെ തുടർന്നാണ് ഫീൽഡ് ഓഫീസർമാർക്കെതിരെ അടക്കം സസ്പെൻഷൻ നടപടിക്ക് മന്ത്രി ഉത്തരവിട്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































