കൊച്ചി: ഓണക്കാലത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്കായി അത്തം നഗറും മലയാളക്കരയും ഒരുങ്ങി. അത്തം നഗറിൽ (തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനി) രാവിലെ ഒൻപതിന് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അത്താഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തുന്ന ചടങ്ങിൽ ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം കലാകാരന്മാർ പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങളോടെ ഘോഷയാത്രയിൽ അണിനിരക്കും. ഘോഷയാത്രയോടനുബന്ധിച്ച് തൃപ്പൂണിത്തുറ നഗരത്തിൽ വിപുലമായ സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഘോഷയാത്രയുടെ ഭാഗമായി രാവിലെ 8 മുതൽ വൈകിട്ട് 3 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്. കോട്ടയം, വൈക്കം ഭാഗങ്ങളിൽ നിന്നുള്ള വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് - എയർപോർട്ട് റോഡ് വഴി എറണാകുളത്തേക്ക് പോകേണ്ടതാണ്. ഈ ഭാഗങ്ങളിൽ നിന്നുള്ള ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷൻ മിനി ബൈപാസ് വഴി തിരിച്ചുവിടും. കാക്കനാട്, അമ്പലമേട് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ നടക്കാവ് വഴി തിരിയണം. എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്ന് വൈക്കം, കോട്ടയം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പേട്ട ജംഗ്ഷനിൽ എത്തി മിനി ബൈപാസ് വഴിയും, മൂവാറ്റുപുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ പേട്ട, ഇരുമ്പനം ജംഗ്ഷൻ വഴിയും സഞ്ചരിക്കേണ്ടതാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































