കരുനാഗപ്പള്ളി: കരുനാഗപ്പള്ളി വെൽഫെയർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിനെ (12) കാണാനില്ലെന്ന് പരാതി. കന്നേറ്റി സ്വദേശിയായ കുട്ടി വീട്ടിൽ നിന്ന് കളിക്കാനായി പുറത്തേക്ക് പോയതിന് ശേഷമാണ് കാണാതായത്. തിരച്ചിലിനിടെ വീടിന് സമീപത്തുള്ള കന്നേറ്റി കായലരികെ കുട്ടിയുടെ സൈക്കിളും ജേഴ്‌സിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് പൊലീസും ഫയർഫോഴ്‌സും ചേർന്ന് കായലിൽ ഊർജ്ജിതമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































