വടകര: വിനോദസഞ്ചാരമേഖലയ്ക്ക് ഏറെ പ്രതീക്ഷ നൽകിയ കുഞ്ഞിരാമൻ വക്കിൽപ്പാലം മുതൽ സാൻഡ് ബാങ്ക്സ് വരെയുള്ള പുഴയോരപാതയുടെ നിർമാണം ഫണ്ട് ലഭ്യതയില്ലാത്തതിനെ തുടർന്ന് പാതിവഴിയിൽ നിലച്ചു. നഗരസഭ അനുവദിച്ച 1.15 കോടി രൂപ ചെലവഴിച്ച് അഞ്ചുമീറ്റർ വീതിയിൽ രണ്ടരക്കിലോമീറ്റർ വരുന്ന പാതയുടെ 785 മീറ്റർ ഭാഗത്ത് കരിങ്കൽ ഭിത്തി കെട്ടി കൈവരി സ്ഥാപിച്ചെങ്കിലും റോഡ് നിർമാണം എങ്ങുമെത്തിയിട്ടില്ല. കൃത്യമായ ഫണ്ട് കണ്ടെത്താൻ കഴിയാത്തതാണ് നിലവിൽ പദ്ധതി പൂർത്തീകരണത്തിന് പ്രധാന തടസ്സമാകുന്നത്.
ഭിത്തി കെട്ടിയ ഭാഗത്ത് പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന ബദൽപ്പാത നിർമിക്കാത്തതിനാൽ പ്രവേശനം സാധ്യമല്ലാത്ത സ്ഥിതിയാണ്. തുടക്കത്തിൽ ഇട്ട മണ്ണ് മഴയിൽ താഴുകയും പ്രദേശം കാടുപിടിക്കുകയും ചെയ്തിട്ടുണ്ട്. പാത പൂർത്തിയായാൽ സാൻഡ് ബാങ്ക്സിലേക്കുള്ള യാത്ര സുഗമമാകുന്നതിനൊപ്പം പുറങ്കര പുഴയോരത്തുള്ള നിരവധി കുടുംബങ്ങളുടെ യാത്രാദുരിതത്തിനും പരിഹാരമാകും. കൂടാതെ പ്രദേശത്തെ പുഴയിലെ ചെളി നീക്കം ചെയ്യുന്നതോടെ മത്സ്യസമ്പത്ത് വർധിക്കുമെന്നും സാൻഡ് ബാങ്ക്സ്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവയെ ബന്ധിപ്പിച്ച് ബോട്ട് സർവീസ് ആരംഭിക്കാൻ കഴിയുമെന്നും നാട്ടുകാർ പ്രതീക്ഷിക്കുന്നു. വിഷയം മനസ്സിലാക്കി ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































