താമരശ്ശേരി: മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് രണ്ട് കാറുകൾ തകർന്നു. താമരശ്ശേരി - മുക്കം റോഡിൽ പഴശ്ശിരാജ സ്‌കൂളിന് മുൻവശത്തുവെച്ച് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ കൊടുവള്ളി പുത്തൂർ വെണ്ണക്കാട് സ്വദേശി ഷാഹിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
താമരശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ ഥാർ, മുന്നിൽ സഞ്ചരിക്കുകയായിരുന്ന കാറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുകയും രണ്ട് കാറുകൾക്കും ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ ഥാറിൽ പോലീസ് നടത്തിയ പരിശോധനയിൽ ബിയർ കാനുകൾ കണ്ടെടുത്തു. ഡ്രൈവർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































