കരുനാഗപ്പള്ളിയിൽ മദ്യത്തിന് അധിക തുക ഈടാക്കി: ബെവ്കോ ഔട്ട്‌ലെറ്റിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കരുനാഗപ്പള്ളിയിൽ മദ്യത്തിന് അധിക തുക ഈടാക്കി: ബെവ്കോ ഔട്ട്‌ലെറ്റിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ
കരുനാഗപ്പള്ളിയിൽ മദ്യത്തിന് അധിക തുക ഈടാക്കി: ബെവ്കോ ഔട്ട്‌ലെറ്റിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ
Share  
എഴുത്ത്

News desk

2026 Aug 15, 08:18 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊല്ലം: കരുനാഗപ്പള്ളിയിലെ ബെവ്കോ ഔട്ട്‌ലെറ്റിൽ മദ്യത്തിന് അധിക തുക കൈക്കൂലിയായി വാങ്ങിയെന്ന പരാതിയിൽ രണ്ട് ജീവനക്കാരെ ബെവ്കോ എം.ഡി. സസ്പെൻഡ് ചെയ്തു. ജീവനക്കാരായ അമൽദേവ്, ഷോപ്പ് ഇൻ-ചാർജ് സുധിൻ രാജ് എന്നിവർക്കെതിരെയാണ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. മൂന്ന് ലിറ്റർ മദ്യം വാങ്ങിയ ഉപഭോക്താവിൽ നിന്ന് അമൽദേവ് 50 രൂപ അധികമായി ചോദിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് നടപടിക്ക് വഴിവെച്ചത്. മദ്യം വാങ്ങാനെത്തിയവർ തന്നെയാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.


​അധിക തുക വാങ്ങിയതിൽ അമൽദേവിനെതിരെ നടപടിയെടുത്തപ്പോൾ, ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടും അന്വേഷിക്കാൻ തയ്യാറായില്ലെന്ന ആക്ഷേപത്തെ തുടർന്നാണ് ഷോപ്പ് ഇൻ-ചാർജ് സുധിൻ രാജിനെ സസ്പെൻഡ് ചെയ്തത്. ദൃശ്യങ്ങൾ സഹിതം പരാതി ലഭിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ എക്സൈസ് മന്ത്രി നിർദേശം നൽകുകയായിരുന്നു. കേസിൽ വിശദമായ പരിശോധന നടത്തി റിപ്പോർട്ട് ഉടൻ കൈമാറാൻ ബെവ്‌കോയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur