കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാത്തോളജി വിഭാഗത്തിൽ 14 തരം പരിശോധനകൾക്ക് പുതുതായി നിരക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. വിഷയത്തിൽ അന്തിമതീരുമാനം ജില്ലാ കളക്ടറുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം കൈക്കൊള്ളും. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. അരുണിന്റെ നേതൃത്വത്തിലാണ് ഉപരോധ സമരം നടന്നത്.
കാൻസർ രോഗനിർണയത്തിനുള്ള ബയോപ്സി ഉൾപ്പെടെയുള്ള പാത്തോളജി പരിശോധനകൾക്കാണ് 500 രൂപ മുതൽ 800 രൂപ വരെ കുത്തനെ നിരക്ക് വർധിപ്പിച്ചത്. ജൂലൈ 30-ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലായിരുന്നു ഈ തീരുമാനം. വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച പ്രതിഷേധത്തിനിടെ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. സ്ഥലത്തെത്തുകയും ലേ സെക്രട്ടറിയുമായി ഡി.വൈ.എഫ്.ഐ. ഭാരവാഹികൾക്കൊപ്പം ചർച്ച നടത്തുകയും ചെയ്തു. തന്നെയടക്കം അറിയിക്കാതെയാണ് നിരക്ക് ഏർപ്പെടുത്തിയതെന്നും നിരക്ക് പൂർണമായും പിൻവലിക്കണമെന്നും ജനപ്രതിനിധികളും ഭാരവാഹികളും ആവശ്യപ്പെട്ടു. കളക്ടറുമായി ചർച്ച നടത്തിയ ശേഷം നിർദേശം പരിഗണിക്കാമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് മണിക്കൂറുകൾ നീണ്ട സമരം അവസാനിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































