പൊതു ഇടങ്ങൾ സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടത്'; സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ ഫ്രീഡം വാക്ക്, പങ്കുചേർന്ന് മുഖ്യമന്ത്രിയും

പൊതു ഇടങ്ങൾ സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടത്'; സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ ഫ്രീഡം വാക്ക്, പങ്കുചേർന്ന് മുഖ്യമന്ത്രിയും
പൊതു ഇടങ്ങൾ സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടത്'; സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ ഫ്രീഡം വാക്ക്, പങ്കുചേർന്ന് മുഖ്യമന്ത്രിയും
Share  
എഴുത്ത്

News desk

2026 Aug 15, 08:12 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് രാത്രിനടത്തവുമായി വനിതകൾ. സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ രാത്രിനടത്തം മുഖ്യമന്ത്രി വി ഡി സതീശൻ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. സ്ത്രീകളുടെ ഒത്തുചേരൽ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് ഏത് സമയവും സുരക്ഷിതമായി നടക്കാനുള്ള അന്തരീക്ഷം കേരളത്തിൽ ഉണ്ടാക്കി അതൊരു മോഡലാക്കി മാറ്റുകയാണ് ലക്ഷ്യം. സാമൂഹിക സാമ്പത്തിക വികസനത്തിൽ സ്ത്രീകൾക്കും പങ്കാളികളാകാം എന്ന സന്ദേശം കൂടിയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് നടന്ന ഫ്രീഡം വാക്കിൽ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രിയും വനിതകൾക്കൊപ്പം നടന്നു. വനിതകൾ നടത്തിയ കളരിപ്പയറ്റടക്കം മുഖ്യമന്ത്രി വീക്ഷിച്ചു.


സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് 'റിസർജ് – സേഫ് വിമൺ, സേഫ് കേരള' എന്ന പേരിൽ വനിതാ സംഗമം നടന്നത്. 9:30ന് ആരംഭിച്ച രാത്രിനടത്തം തിരുവനന്തപുരം എംജി റോഡിൽ യൂണിവേഴ്സിറ്റി ജങ്ഷൻ മുതൽ ആയുർവേദ കോളേജ് ജങ്ഷൻ വരെ നടന്നു. മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ എ തുളസി, തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ്, വാർഡ് കൗൺസിലർ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur