കൊച്ചി: കോതമംഗലം, ഊന്നുകൽ എസ് എച്ച് ഓ മാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ എറണാകുളം കുട്ടമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലിൽ നിന്നും പ്രൊഡക്ഷൻ വാറൻറ് ഹാജരാക്കിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച കേസിൽപോലീസ് കസ്റ്റഡിയിലായിരുന്ന അർജുൻ ആയങ്കിയെ ഇന്ന് കാലത്താണ് തിരികെ തലശ്ശേരി സിജെഎം കോടതിൽ ഹാജരാക്കിയത്. അർജുനെ കോടതി വീണ്ടും റിമാൻറ് ചെയ്തതിന് പിന്നാലെ കുട്ടമ്പുഴ പോലീസ് ജയിലിലെത്തുകയായിരുന്നു. അതേ സമയം അർജുൻ ആയങ്കി ഒളിവിൽ കഴിയുന്ന സമയത്ത് യാത്രക്കായി ഉപയോഗിച്ച കാർ തളിപ്പറമ്പിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ കുട്ടൻറെ കാറാണ് തളിപ്പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































