കോഴിക്കോട്: 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ പ്രചാരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് ഫോറം ഫോർ ഐ.ടി.യുടെ (കാഫിറ്റ്) നേതൃത്വത്തിൽ ഗവ. സൈബർപാർക്ക് കാമ്പസിൽ കൂറ്റൻ മനുഷ്യച്ചങ്ങല തീർത്തു. ഗവ. സൈബർപാർക്ക്, യു.എൽ. സൈബർപാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരിവിരുദ്ധ സംരംഭത്തിൽ എണ്ണൂറിലധികം ഐ.ടി. ജീവനക്കാരാണ് അണിനിരന്നത്. സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മിഷണർ പി.സി. ചാക്കോ മനുഷ്യച്ചങ്ങലയുടെ ഉദ്ഘാടനം നിർവഹിച്ചു.
ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശം ഉയർത്തിക്കാട്ടിയ ചടങ്ങിൽ പ്രമുഖ വ്യക്തികൾ സംസാരിച്ചു. ഗവ. സൈബർപാർക്ക് സി.ഒ.ഒ. വിവേക് നായർ, യു.എൽ. സൈബർപാർക്ക് ഡയറക്ടർ ഷിജിൻ ചേലന്നൂർ, കാഫിറ്റ് പ്രസിഡന്റ് റിഫാത്ത് റഹ്‌മാൻ, സെക്രട്ടറി കെ.കെ. പ്രജീഷ്, മുൻപ്രസിഡന്റുമാരായ കെ.വി. അബ്ദുൾ ഗഫൂർ, പി.ടി. ഹാരിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































