വിവാഹാഘോഷത്തിനിടെ അപകടകരമായ ഡ്രൈവിങ്: കാറുകൾ എം.വി.ഡി. പിടിച്ചെടുത്തു; ലൈസൻസ് സസ്പെൻഡ് ചെയ്യും

വിവാഹാഘോഷത്തിനിടെ അപകടകരമായ ഡ്രൈവിങ്: കാറുകൾ എം.വി.ഡി. പിടിച്ചെടുത്തു; ലൈസൻസ് സസ്പെൻഡ് ചെയ്യും
വിവാഹാഘോഷത്തിനിടെ അപകടകരമായ ഡ്രൈവിങ്: കാറുകൾ എം.വി.ഡി. പിടിച്ചെടുത്തു; ലൈസൻസ് സസ്പെൻഡ് ചെയ്യും
Share  
എഴുത്ത്

News desk

2026 Aug 14, 09:04 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പേരാമ്പ്ര: വടകര-പേരാമ്പ്ര റോഡിലെ ചാനിയംകടവിൽ വിവാഹാഘോഷത്തിനിടെ അപകടകരമായി ഓടിച്ച രണ്ട് കാറുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു. അനധികൃതമായി രൂപമാറ്റം വരുത്തൽ, അപകടകരമായി വാഹനമോടിക്കൽ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സി.വി.എം. ഷരീഫിന്റെ നിർദേശപ്രകാരം കോഴിക്കോട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. ജെബി എ. ചെറിയാന്റെ നേതൃത്വത്തിലാണ് നടപടി. സംഭവത്തിൽ വാഹനമോടിച്ച കുറ്റ്യാടി പെരുവയൽ സ്വദേശികളായ രണ്ടു യുവാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.


​നിയമലംഘനം നടത്തിയ യുവാക്കളെ എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്‌ചത്തെ നിർബന്ധിത പരിശീലന ക്ലാസിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ ദിശതെറ്റിച്ച് മറ്റു വാഹനങ്ങൾക്ക് ഭീഷണിയാകുംവിധം കാറുകൾ ഓടിക്കുന്ന ദൃശ്യങ്ങൾ തൊട്ടുപിന്നാലെ വന്ന യാത്രക്കാർ പകർത്തിയിരുന്നു. പരാതി ഉയർന്നതിന് പിന്നാലെ ഈ ദൃശ്യങ്ങൾ പരിശോധിച്ച് എം.വി.ഡി. ഉടൻ തന്നെ നടപടി സ്വീകരിക്കുകയായിരുന്നു.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur