കൊച്ചി: ക്വിസ് വിവാദത്തിൽ സസ്‌പെൻഷൻ നടപടി നേരിട്ട അധ്യാപകൻ ഹൈക്കോടതിയിൽ. സസ്‌പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പള്ളത്തടുക്ക എയുപി സ്‌കൂളിലെ അധ്യാപകൻഗുരുദാസിന്റെ ഹർജി. ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സവർക്കറുടേതെന്നും അതിന്റെ പേരിലുള്ള നടപടി അന്യായമെന്നുമാണ് വാദം.
മന്ത്രിക്ക് അധികാരമില്ല എന്ന് കോടതി പറയുന്നില്ലെന്ന് കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി. നിങ്ങൾ പറയുന്ന പോലെ തെറ്റായ ചോദ്യം ചോദിച്ചെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കാം. എന്നാൽ, സസ്പെൻഷൻ നടപടി ഒരു ശിക്ഷയല്ലേ എന്ന് കോടതി ചോദിച്ചു. അല്ല എന്ന് സർക്കാർ വ്യക്തമാക്കി. സസ്‌പെൻഷന്റെ കൃത്യമായ കാരണം വിശദീകരിക്കാൻ സർക്കാരിന് നിർദേശം നൽകി. അധ്യാപകന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കും.
കാസർഗോഡ്, മഞ്ചേശ്വരം, കുമ്പള ഉപജില്ലകളിലെ എൽപി വിദ്യാർഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറേ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയായിരുന്നു സസ്‌പെൻഷൻ നടപടി. പള്ളത്തടുക്ക എയുപി സ്‌കൂളിലെ അധ്യാപകൻ ഗുരുപ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത്.
വിവാദ ചോദ്യം സംബന്ധിച്ച അന്വേഷണത്തിന് ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ചോദ്യം തയ്യാറാക്കിയത് ഗുരുപ്രസാദ് ആണെന്നു കണ്ടെത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുറച്ച് അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയാറാക്കിയത്. ചോദ്യം തയാറാക്കാൻ സഹായിച്ച മറ്റ് അധ്യാപകർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.
ടൈ ബ്രേക്കർ ആവശ്യമാണെങ്കിൽ ഉപയോഗിക്കാൻ നൽകിയ അഞ്ച് ചോദ്യങ്ങളിൽ ഒന്നായാണ് ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി ഡി സവർക്കർ എന്നും നൽകിയത്. കാസർഗോഡ് ഉപജില്ലയൊഴികെ മഞ്ചേശ്വരത്തും കുമ്പളയിലും ഈ ചോദ്യം ഉപയോഗിക്കേണ്ടി വന്നതോടെയാണ് ചോദ്യാവലി പുറത്തെത്തിയതും വ്യാപക പ്രതിഷേധം ഉയർന്നതും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































