ചോമ്പാല: ചോമ്പാൽ ഹാർബറിലേക്ക് മീത്തലെ മുക്കാളിയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 50 ദിവസം പിന്നിട്ടു. സമരത്തിന്റെ 50-ാം ദിനത്തോടനുബന്ധിച്ച് സമരപ്പന്തലിന് സമീപം 50 ദീപശിഖകൾ ഏന്തി സമര വളണ്ടിയർമാർ വേറിട്ട പ്രതിഷേധത്തിൽ അണിനിരന്നു.
50-ാം ദിവസത്തെ സമരപരിപാടി ഒഞ്ചിയം ഗ്രാമപഞ്ചായത്ത് അംഗം വി.പി. ഗോപാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.വി. ജയപ്രകാശ്, എ. സുരേഷ്, പി.പി. പുരുഷോത്തമൻ, എ. ശിവദാസൻ, കെ. മോഹനൻ, സുരേഷ് കുന്നുമ്മൽ, അനിത പിലാക്കണ്ടി, പി.കെ. പ്രീത, പി.കെ. പ്രകാശൻ, ബിജു, വിപിൻ, വി.പി. സജീവൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ചടങ്ങിൽ പി.കെ. ബാബുരാജ്, കെ.പി. ജയകുമാർ, പ്രദീപ ചോമ്പാല, വി.പി. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































