തിരുവനന്തപുരം: ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പിലാക്കിവരുന്ന 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി നടത്തിയ വിവിധ പരിശോധനകളിൽ ആകെ 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടികൂടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതും ആവശ്യമായ നിർമ്മാണ ലൈസൻസുകൾ ഇല്ലാതെ വിപണിയിലെത്തിച്ചതുമായ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും. വ്യാജവും ഗുണനിലവാരമില്ലാത്തതുമായ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയിട്ടുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































