വടകര: മാഹിയിൽനിന്ന് വിലക്കുറവിൽ ഇന്ധനം നിറയ്ക്കാമെന്ന പ്രതീക്ഷയിൽ ആവശ്യത്തിന് മാത്രം ഡീസലുമായി എത്തുന്ന ചരക്കുലോറികൾ വഴിയിൽ കുടുങ്ങുന്നത് വടകര ദേശീയപാതയിൽ കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഒരു മാസത്തിനിടെ നാല് വലിയ ചരക്കുലോറികളാണ് ഇന്ധനം തീർന്ന് വടകരയിൽ വഴിയിലായത്. ബുധനാഴ്ചയും കരിമ്പനപ്പാലത്ത് സമാനരീതിയിൽ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു.
കേരളത്തേക്കാൾ പത്തുരൂപയോളം ലിറ്ററിന് കുറവുള്ള മാഹിയിൽനിന്നും ഇന്ധനം നിറയ്ക്കാൻ ലക്ഷ്യമിട്ട് കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന ലോറികളാണ് അപകടത്തിൽപ്പെടുന്നത്. റോഡ് തകർച്ചയും ഗതാഗതക്കുരുക്കും കാരണം പ്രതീക്ഷിച്ച മൈലേജ് ലഭിക്കാത്തതാണ് ലോറികളുടെ ഇന്ധനം മാഹിയിൽ എത്തുന്നതിന് മുമ്പേ തീർന്നുപോകാൻ കാരണം. മുൻ ദിവസങ്ങളിൽ വടകര ബൈപ്പാസിലെ എച്ച്.ഡി.എഫ്.സി. ബാങ്ക്, ബേബി മെമ്മോറിയൽ ആശുപത്രി, ആശ ആശുപത്രി എന്നിവയ്ക്ക് സമീപവും ഇത്തരത്തിൽ ലോറികൾ കുടുങ്ങിയിരുന്നു.
വീതികുറഞ്ഞ സർവീസ് റോഡുകളിൽ ലോറി കേടായിക്കിടന്നാൽ ഇന്ധനം എത്തിച്ച് വാഹനം വീണ്ടും സ്റ്റാർട്ടാക്കി എടുക്കുന്നതുവരെ മേഖലയിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയാണ്. സർവീസ് റോഡിന്റെ തകർച്ചമൂലം കരിമ്പനപ്പാലം മുതൽ കൈനാട്ടി വരെ നിലവിലുള്ള രൂക്ഷമായ യാത്രാദുരിതത്തിന് പുറമെയാണ് ലോറി ഡ്രൈവർമാരുടെ ഈ അനാസ്ഥ സൃഷ്ടിക്കുന്ന അധിക ഗതാഗതക്കുരുക്ക്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































