പന്തീരാങ്കാവ്: ഒളവണ്ണ പഞ്ചായത്തിലെ കോഴിക്കോടൻകുന്നിൽ 16.9 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെ.എസ്.ഇ.ബി. പന്തീരാങ്കാവ് 110 കെ.വി. സബ് സ്റ്റേഷൻ നിർമാണപ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 1.43 ഏക്കർ ഭൂമിയിൽ സ്ഥാപിക്കുന്ന സബ് സ്റ്റേഷനിൽ 12.5 എം.വി.യുടെ രണ്ട് ട്രാൻസ്ഫോർമറുകളാണ് സജ്ജീകരിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ 11 കെ.വി.യുടെ ആറ് ഫീഡറുകൾ വഴി ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലെയും കോഴിക്കോട് കോർപ്പറേഷൻ്റെ കിഴക്കൻ മേഖലകളിലെയും അരലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായി വൈദ്യുതി ലഭ്യമാകും.
നല്ലളം, മാങ്കാവ്, സൈബർ പാർക്ക്, രാമനാട്ടുകര, കുറ്റിക്കാട്ടൂർ സബ് സ്റ്റേഷനുകളിലെ ഫീഡർ ലോഡ് കുറയ്ക്കാനും മേഖലയിലെ രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാനും ഈ പദ്ധതി വഴി സാധിക്കും. ടെൻഡർ നടപടികളിലെ കാലതാമസം കാരണം പ്രവൃത്തികൾ അല്പം നീണ്ടുപോയെങ്കിലും നിലവിൽ നിർമാണം വേഗത്തിലായിട്ടുണ്ടെന്നും ടവറിന്റെ കോളം നിർമാണം പൂർത്തിയായതായും നല്ലളം ടി.സി. ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ മായ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































