പെരുവണ്ണാമൂഴി: കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാം കേന്ദ്രീകരിച്ച് പുതിയ ടൂറിസം വികസനപദ്ധതികൾ നടപ്പാക്കുന്നതിന് മുന്നോടിയായി ജലസേചനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. ജലസേചനവകുപ്പ് ചീഫ് എൻജിനിയർ സി.എസ്. സിനോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുക്കള്ളിൽ കുന്നിൽനിന്ന് പക്ഷിക്കുന്നിലേക്ക് നിർദിഷ്ട റോപ്പ് വേ നിർമാണത്തിനായുള്ള സ്ഥലങ്ങളും ഡാം പരിസരവും സന്ദർശിച്ചത്. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പാപ്പച്ചൻ കൂനംതടം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ വികസനപദ്ധതികൾ നടപ്പാക്കാനാണ് തീരുമാനം, ഇതിനായി വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അരനൂറ്റാണ്ട് പിന്നിട്ടിട്ടും കാര്യമായ വിനോദസഞ്ചാര സൗകര്യങ്ങളില്ലാത്ത പെരുവണ്ണാമൂഴിയിൽ നിലച്ചുപോയ ബോട്ടിങ് പുനരാരംഭിക്കുന്നതും സജീവ പരിഗണനയിലാണ്. കൂടാതെ ഡാം റിസർവോയറിന്റെ ഭാഗമായ തോണിക്കടവ് ടൂറിസം കേന്ദ്രത്തിലും ബോട്ടിങ് തുടക്കം കുറിക്കാൻ ആലോചിക്കുന്നുണ്ട്.
നിലവിൽ ജലസേചനവകുപ്പിന്റെ അധീനതയിൽ കാടുപിടിച്ചു കിടക്കുന്ന വിശാലമായ ഭൂമി ഫലപ്രദമായി വിനോദസഞ്ചാരത്തിനായി ഉപയോഗപ്പെടുത്താനാണ് പദ്ധതി. പരിശോധനാ സമയത്ത് ചീഫ് എൻജിനിയർക്കൊപ്പം എക്‌സിക്യൂട്ടീവ് എൻജിനിയർ യു.സി. ഷംസാദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ പി.കെ. ബിജു, കെ. ഗിരീഷ്, അസിസ്റ്റന്റ് എൻജിനിയർമാരായ യു.കെ. നിജീഷ്, അനുശ്രീ എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































