കണ്ണൂർ: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ മതിയായ പരിചരണമില്ലാതെ കൂട്ടിയിട്ട് നശിക്കുന്നതായി റിപ്പോർട്ട്. മെഡിക്കൽ കോളേജിന്റെ ഏഴും എട്ടും നിലകളിൽ നടക്കാൻ പോലും കഴിയാത്ത വിധത്തിലാണ് മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നത്. കെ.എം.എസ്.സി.എൽ. വഴി വിതരണം ചെയ്ത സിറപ്പുകൾ, ഇഞ്ചക്ഷനുകൾ, നെബുലൈസർ സൊല്യൂഷനുകൾ, പി.പി.ഇ. കിറ്റുകൾ തുടങ്ങിയവയാണ് ഇങ്ങനെ ബോക്സുകളിലാക്കി ഉപേക്ഷിച്ച നിലയിലുള്ളത്.
ഇ.എൻ.ടി, ന്യൂറോ, കാൻസർ തുടങ്ങിയ പ്രധാന വാർഡുകൾക്ക് മുന്നിലും അങ്ങേയറ്റം വൃത്തിഹീനമായ അന്തരീക്ഷത്തിലുമാണ് മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞതും കഴിയാത്തതുമായ മരുന്നുകൾ വർഷങ്ങളായി നീക്കം ചെയ്യാതെ സൂക്ഷിച്ചതിൽ ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. വിഷയത്തിൽ മുൻപ് പരാതി ലഭിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































