മലപ്പുറം: പള്ളികൾ കേന്ദ്രീകരിച്ച് പകൽ സമയങ്ങളിൽ മോഷണം നടത്തിയിരുന്ന പ്രതിയെ തിരൂർ പോലീസ് പിടികൂടി. അരീക്കോട് പെരുമ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈറൂസ് ആണ് അറസ്റ്റിലായത്. തിരൂർ ചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയിൽ പകൽ സമയത്ത് കയറിയാണ് ഇയാൾ ഒടുവിൽ മോഷണം നടത്തിയത്. പള്ളിക്കുള്ളിൽ കടന്നുകൂടിയ പ്രതി കാണിക്ക വഞ്ചി തകർത്ത് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുകയായിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മുഹമ്മദ് ഫൈറൂസ് മുൻപും സമാനമായ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കൂടുതൽ കേസുകളുണ്ടോയെന്നും മോഷണമുതൽ വിറ്റഴിക്കാൻ സഹായിച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു. എസ്. ഐ മാ രായ ജിഷ്ണു, ജിതി ൻ, രാജശേഖരൻ, നസീർ, പൊലീസ് ഉദ്യോഗസ്ഥരായ ബിജോ വർഗീസ്, ജീനിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































